Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beypur

"അ​ന്‍​വ​റി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തു തെ​റ്റാ​യി​പ്പോ​യി'';ബേ​പ്പൂ​രി​ലെ തോ​ല്‍​വി​യി​ല്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

കോ​​​ഴി​​​ക്കോ​​​ട്: ബേ​​​പ്പൂ​​​രി​​​ല്‍ പി.​​​വി. അ​​​ന്‍​വ​​​റി​​​നെ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​ക്കി​​​യ​​​തു തെ​​​റ്റാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മു​​​ന്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍. പേ​​​രാ​​​മ്പ്ര​​​യി​​​ലെ സ്വീ​​​ക​​​ര​​​ണ യോ​​​ഗ​​​ത്തി​​​ലാ​​ണ് മു​​​തി​​​ര്‍​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ മു​​​ല്ല​​​പ്പ​​​ള്ളി ഇ​​​ക്കാ​​​ര്യം തു​​​റ​​​ന്ന​​​ടി​​​ച്ച​​​ത്.

ബേ​​​പ്പൂ​​​രി​​​ല്‍ യു​​​ഡി​​​എ​​​ഫ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മെ​​​ന്ന് താ​​​ന്‍ തു​​​ട​​​ക്ക​​​ത്തി​​​ല്‍ത​​​ന്നെ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും മ​​​റ്റൊ​​​രു സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ അ​​​നാ​​​യാ​​​സം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു. സ്ഥാ​​​നാ​​​ര്‍​ഥി നി​​​ര്‍​ണ​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ പി​​​ഴ​​​വാ​​​ണ് ബേ​​​പ്പൂ​​​ര്‍ സീ​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ബേ​​​പ്പൂ​​​രി​​​ല്‍ കൈ​​​പ്പ​​​ത്തി അ​​​ല്ലെ​​​ങ്കി​​​ല്‍ കോ​​​ണി ചി​​​ഹ്ന​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ പി.​​​വി. അ​​​ന്‍​വ​​​ര്‍ ജ​​​യി​​​ക്കു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും കൊ​​​യി​​​ലാ​​​ണ്ടി എം​​​എ​​​ല്‍​എ​​​യു​​​മാ​​​യ കെ. ​​​പ്ര​​​വീ​​​ണ്‍​കു​​​മാ​​​റി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് മു​​​ല്ല​​​പ്പ​​​ള്ളി​​​യും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

അ​​​തി​​​നു പി​​​ന്നാ​​​ലെ, ത​​​ന്നെ കോ​​​ണ്‍​ഗ്ര​​​സ് പി​​​ന്നി​​​ല്‍നി​​​ന്നു കു​​​ത്തി​​​യെ​​​ന്ന രൂ​​​ക്ഷ വി​​​മ​​​ര്‍​ശ​​​നം അ​​​ന്‍​വ​​​ര്‍ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. ബേ​​​പ്പൂ​​​രി​​​ല്‍ ത​​​ന്നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ചേ​​​ര്‍​ത്തു​​​നി​​​ര്‍​ത്താ​​​ന്‍ ബാ​​​ധ്യ​​​ത​​​പ്പെ​​​ട്ട​​​വ​​​ര്‍ ത​​​ന്നെ​​​യാ​​​ണെ​​​ന്നും പാ​​​ള​​​യ​​​ത്തി​​​ലെ ച​​​തി​​​യും പി​​​ന്നി​​​ല്‍നി​​​ന്നു​​​ള്ള കു​​​ത്തു​​​മാ​​​ണ് തോ​​​ല്‍​വി​​​ക്കു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നു​​​മാ​​​ണ് പി.​​​വി. അ​​​ന്‍​വ​​​ര്‍ തു​​​റ​​​ന്ന​​​ടി​​​ച്ച​​​ത്.

Latest News

Corehub Up